നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രദർശനം തുടരുന്ന 'മോഹിനിയാട്ടം' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

By Senior Reporter, Malabar News
Santhosh k Nair
സന്തോഷ് കെ. നായർ

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂർ ഏനാത്ത് വെച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ 6.30ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷും ഭാര്യയും. വാഹനം ഓടിച്ചത് സന്തോഷ് ആണ്. എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനെയും ഭാര്യയെയും പുറത്തെടുത്തത്. ഉടൻ തന്നെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാ രംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സിഎൻ. കേശവൻ നായരുടെയും പി. രാജലക്ഷ്‌മി അമ്മയുടെയും മകനായാണ് ജനനം.

തിരുവനന്തപുരം ഹോളി എയ്‌ഞ്ചൽസ് കോൺവെന്റ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാഹാത്മാ ഗാന്ധി കോളേജിൽ നിന്നും പീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. പഠനകാലത്ത് സന്തോഷ് രാഷ്‌ട്രീയത്തിലും സജീവമായിരുന്നു.

Most Read| പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE