പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ബൈക്ക് വർക്ക്‌ഷോപ്പിന് തീപിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്‌ഷോപ്പിൽ തീപിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാ സേനയിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
കടയുടെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിനശിച്ചത്. പുതുക്കോട് സ്വദേശി മുദറസിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനമാണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ




































