കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ളാസ്റ്റിക്ക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്ളാസ്റ്റിക്ക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല.
കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഫാക്ടറിക്ക് അടുത്തുകൂടെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. രണ്ടുമീറ്റർ ആഴത്തിലാണ് പൈപ്പുള്ളത്. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

































