ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്‌ജലി ഷീല ജോയ്, കാലടി സ്വദേശിനി സ്വിൻ ജോണി എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Massive Fire
Representational Image

ബെർലിൻ: ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്‌ജലി ഷീല ജോയ്, കാലടി സ്വദേശിനി സ്വിൻ ജോണി എന്നിവരാണ് മരിച്ചത്. മൂന്നുമാസം മുൻപാണ് നോവ ജർമനിയിൽ എത്തിയത്.

അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്. ജർമനിയിലെ ബൊഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്‌ളാറ്റിൽ ചൊവ്വാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 4.15നാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

കനത്ത തീയും പുകയും മൂലം കയറാൻ ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണ വിധേയമാക്കാൻ സമയമെടുത്തെന്നും അഗ്‌നിരക്ഷാസേന അറിയിച്ചു. മുകളിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് രണ്ട് യുവതികളുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിന് തീവെച്ചതാണെന്ന സംശയത്തിൽ 41-കാരനായ ഒരു റൊമാനിയൻ പൗരനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് വിവരം.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE