ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ ബസ് അപകടത്തിൽ എട്ടുമരണം. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയും ഉൾപ്പെടുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ അതിവേഗത്തിൽ വന്ന മിനി ബസ് ഇടിച്ചു കയറുകയായിരുന്നു.
പ്രാദേശിക സമയം ഉച്ചയോടുകൂടിയാണ് അപകടം നടന്നത്. അപകട സമയത്ത് ബസിൽ ഡ്രൈവർ ഉൾപ്പടെ 16 പേരാണ് ഉണ്ടായിരുന്നത്. മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. ദുബായിലെ മോട്ടീവ് ടെക്‌നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ് ചികിൽസയിലുള്ള എട്ടുപേരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായ് പോലീസ് അറിയിച്ചു. മുൻപുള്ള വാഹനവുമായി നിശ്‌ചിത അകലം പാലിക്കണമെന്ന സുരക്ഷാ നിർദ്ദേശം മിനി ബസ് ഡ്രൈവർ പാലിക്കാത്തതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്നും പോലീസ് വ്യക്‌തമാക്കി.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

































