വേനൽച്ചൂടിൽ വാടിത്തളരല്ലേ! ആരോഗ്യത്തെയും സൂക്ഷിക്കാം

By Trainee Reporter, Malabar News
summer
Rep. Image
Ajwa Travels

രാജ്യത്ത് വേനൽച്ചൂട് കുതിച്ചുയരുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യത്തെയും നല്ല രീതിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറച്ച് നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചൂടിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ചെറിയ ലിസ്‌റ്റ് എക്‌സ് പ്ളാറ്റുഫോമിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

പാചകം ഒഴിവാക്കാം

ഉച്ചയ്‌ക്ക് ചൂട് കൂടുന്ന സമയങ്ങളിൽ പാചകം ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. കൂടാതെ, പാചകം ചെയുന്ന ഭാഗത്തെ ജനാലകൾ, വാതിലുകൾ എന്നിവ തുറന്നിടുകയും വേണം. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഈ സമയത്ത് ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇവയുടെ ദഹനസമയത്ത് ശരീരത്തിന്റെ താപനില കൂടും.

ഭക്ഷണം ശ്രദ്ധിക്കാം

ചൂടുകാലത്ത് സമീകൃതവും വൈവിധ്യപൂർണവുമായ ഭക്ഷണത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുക, വെള്ളവും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നത് ചൂടുകാലത്ത് മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ഇവ വേണ്ട

കൊടുംചൂടും ഉഷ്‌ണതരംഗവും മൂലം വലയുമ്പോൾ മിക്ക ആളുകളും ശീതളപാനീയങ്ങൾക്ക് പിന്നാലെ പോകുന്നത് സാധാരണമാണ്. സോഡകൾ, എനർജി ഡ്രിങ്കുകൾ, ചിലതരം ഐസ്‌ഡ്‌ ടീകൾ എന്നിവ പോലുള്ള പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയിട്ടുണ്ട്. ഈ പാനീയങ്ങൾ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. കാലറി വളരെ കൂടുതലായതിനാൽ അമിതമായി കഴിക്കുമ്പോൾ ഇവ ശരീരഭാരം വർധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകും.

പാനീയങ്ങളിലെ ഉയർന്ന പഞ്ചസാരയുടെ അംശം പല്ലിന്റെ ആരോഗ്യത്തെയും നശിപ്പിക്കും. ഇത് ദന്തക്ഷയം, മോണരോഗങ്ങൾ എന്നിവയിലേക്ക് നയിക്കും. കൂടാതെ, ഈ പാനീയങ്ങളുടെ അസിഡിറ്റി കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇവയ്‌ക്ക് പകരം നല്ല ശുദ്ധജലമോ ഹെർബൽ ടീയോ തിരഞ്ഞെടുക്കാം. ഇവ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ആരോഗ്യ പ്രശ്‌നങ്ങൾ തടയാനും സഹായിക്കും.

Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE