‘പകർച്ചവ്യാധികളിൽ ജാഗ്രത വേണം, ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യത’

വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

By Trainee Reporter, Malabar News
Covid Third Wave In Kerala Said Health Minister Veena George
Ajwa Travels

തിരുവനന്തപുരം: ഉഷ്‌ണതരംഗവും വേനൽമഴയും കാരണം വിവിധതരം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

എല്ലാവരും വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. വരാൻ പോകുന്നത് മഴക്കാലമായതിനാൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്‌ഥ ഒഴിവാക്കണം. കൊതുകുകൾ പെരുകുന്നത് തടയണം. കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും യഥാക്രമം വൃത്തിയായി സൂക്ഷിക്കണം. മലിനജലം ഒഴുകുന്നത് തടയണം. കുടിക്കുന്നത് ശുദ്ധജലമെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

2013ലും 2017ലും ഡെങ്കിപ്പനി കേസുകളിൽ വലിയ വ്യാപനമുണ്ടായി. 2023ൽ സമാനമായ വ്യാപനം പ്രതീക്ഷിച്ചുവെങ്കിലും തടയാനായി. ജനുവരിയിൽ തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രതാ കലണ്ടർ പുറത്തിറക്കിയിരുന്നു. ഈ വർഷം ഡെങ്കിപ്പനി കേസുകളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള യോഗം നടത്തിയെന്നും വീണാ ജോർജ് പറഞ്ഞു.

Most Read| മോശം കാലാവസ്‌ഥ; കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE