ചർമത്തിൽ ചുളിവുകളോ? മാതള നാരങ്ങ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!

മാതള നാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോൽസാഹിപ്പിക്കുന്നു. ചർമത്തിൽ കാണുന്ന ചുളിവുകളും വരകളും കരുവാളിപ്പും ഇല്ലാതാക്കാൻ മാതള നാരങ്ങയ്‌ക്ക് സാധിക്കും.

By Trainee Reporter, Malabar News
pomegranate
Rep Image (PIC: Indian Makeup And Beauty Blog)
Ajwa Travels

സംസ്‌ഥാനത്ത്‌ ചൂട് ക്രമാതീതമായി ഉയരുകയാണ്. വെയിലേറ്റും പൊടിയേറ്റുമെല്ലാം നമ്മുടെ ചർമം ആകെ കരുവാളിച്ച് കാണപ്പെടുന്ന സമയം കൂടിയാണ് വേനൽക്കാലം. ചർമത്തെ കടുത്ത വെയിലിൽ നിന്ന് സംരക്ഷിക്കാൻ മുഖത്ത് പലവിധ ക്രീമുകളും സൺ ലോഷനുകളും പുരട്ടിയാണ് ഇന്ന് മിക്കവരും പുറത്തേക്ക് ഇറങ്ങുന്നത്.

എന്നാൽ, ഇത്തരം ക്രീമുകളുടെ സഹായമില്ലാതെ വേനൽക്കാലത്ത് നമ്മുടെ ചർമം സംരക്ഷിച്ച് നിർത്താൻ സഹായിക്കുന്ന ഒരു പഴമാണ് മാതള നാരങ്ങ. ഈ പഴത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. അതുപോലെ തന്നെയാണ് ചർമ സംരക്ഷണത്തിനും. മാതള നാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോൽസാഹിപ്പിക്കുന്നു. ചർമത്തിൽ കാണുന്ന ചുളിവുകളും വരകളും കരുവാളിപ്പും ഇല്ലാതാക്കാൻ മാതള നാരങ്ങയ്‌ക്ക് സാധിക്കും.

മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ കെ, ബി, സി, മിനറൽസ് എന്നിവ ചർമത്തിന് തിളക്കം നൽകുന്നതിന് ഏറെ ഫലപ്രദമാണ്. മുഖകാന്തി കൂട്ടാൻ മാതള നാരങ്ങ കൊണ്ടുള്ള മൂന്ന് മികച്ച ഫേസ്‌പാക്കുകൾ ഇതാ..

ഒന്ന്

ചർമത്തിന്റെ നിറം കൂട്ടാൻ സഹായിക്കുന്ന ഫേസ്‌പാക്കാണ് മാതള നാരങ്ങയുടെ കുരുവും തൊലിയും ഉപയോഗിച്ചുള്ളത്. മാതള നാരങ്ങാ നീരും അൽപ്പം തേനും ചേർത്ത് മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖകാന്തി കൂട്ടാൻ ഈ പാക്ക് സഹായിക്കും.

Pomegranate
Rep. Image

രണ്ട്

ഒരു ടേബിൾ സ്‌പൂൺ മാതള നാരങ്ങാ നീരിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ പാൽപ്പാടയും ഒരു ടേബിൾ സ്‌പൂൺ കടലമാവും ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 15-20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. മുഖകാന്തി കൂട്ടാൻ മികച്ചൊരു ഫേസ്‌പാക്കാണിത്.

മൂന്ന്

രണ്ട് ടേബിൾ സ്‌പൂൺ മാതള ജ്യൂസിൽ ഒരു ടേബിൾ സ്‌പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടുക. 15-20 മിനിട്ടിന് ശേഷം കഴുകി കളയാം. ചർമത്തിൽ ഉണ്ടാകുന്ന ഇരുണ്ട പാടുകൾ മാറുന്നതിന് മാതളത്തൊലി ഗുണം ചെയ്യും. ധാരാളം ആന്റി ഓക്‌സിഡന്റുകളും, പോളിഫിനോളുകളും അടങ്ങിയ ഒന്നാണ് മാതളത്തൊലി. അതിനാൽ തന്നെ മാതളത്തൊലി ഉണക്കിപ്പൊടിച്ചത് വെള്ളത്തിനൊപ്പം ചാലിച്ച് പുരട്ടിയാൽ മുഖക്കുരു ഉൾപ്പടെയുള്ള ചർമ പ്രശ്‌നങ്ങൾ മാറിക്കിട്ടും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE