മുടിക്ക് മാത്രമല്ല മുഖത്തിനും ചെമ്പരത്തി ബെസ്‌റ്റ്; അറിയാം ഗുണങ്ങൾ

ചെമ്പരത്തിയിൽ ഒട്ടനവധി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ചെറുപ്പവും ഇലാസ്‌തികതയും നൽകാൻ ഏറെ നല്ലതാണ്. ചർമ കോശങ്ങൾ അയയാതെ സൂക്ഷിക്കുകയും ചെയ്യും.

By Trainee Reporter, Malabar News
Hibiscus is best for face
Rep. Image
Ajwa Travels

വീട്ടുമുറ്റത്തും തൊടിയിലും ഇടവഴികളിലുമെല്ലാം പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പരത്തിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോ? മുടിയുടെ ആരോഗ്യത്തിന് കാലങ്ങളായി നാം ഉപയോഗിച്ചുവരുന്ന ഔഷധ സസ്യമാണ് ചെമ്പരത്തി. ആയുർവേദത്തിലുള്ള പലവിധ മരുന്നുകളിലും മുടിയുടെ സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്.

ഈ പൂവിൽ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും ഉപയോഗിച്ച് വരുന്നുണ്ട്. അതേപോലെ തന്നെ പൂവിന്റെ സത്ത് കുടിക്കുന്നത് രക്‌തസമ്മർദ്ദം കുറയ്‌ക്കാനും ഏറെ പ്രയോജനമാണ്. എന്നാൽ മുടിക്കും ആരോഗ്യത്തിനും വേണ്ടി മാത്രമല്ല, മുഖത്തിന്റെ സൗന്ദര്യത്തിനും ചെമ്പരത്തി ബെസ്‌റ്റ് ആണെന്ന് എത്രപേർക്ക് അറിയാം?

ചെമ്പരത്തിയിൽ ഒട്ടനവധി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ചെറുപ്പവും ഇലാസ്‌തികതയും നൽകാൻ ഏറെ നല്ലതാണ്. ചർമ കോശങ്ങൾ അയയാതെ സൂക്ഷിക്കുകയും ചെയ്യും. ഒപ്പം നിങ്ങളുടെ ചർമത്തിന് പ്രായക്കുറവ് തോന്നിക്കാനും ചെമ്പരത്തി ഉപയോഗിക്കാം.

മുഖത്തിന്റെ തിളക്കത്തിന്

അൾട്രാ വയലറ്റ് രശ്‌മികളുടെ അതിപ്രസരവും വെയിലേറ്റുമെല്ലാമാണ് ചർമത്തിന്റെ തിളക്കം ഇല്ലാതാകുന്നത്. അതിനുള്ള പരിഹാരമാണ് ചെമ്പരത്തി മുഖത്ത് തേക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നൽകും. ഇവ സ്‌കിൻ ടോൺ നന്നാക്കാൻ സഹായിക്കുന്നു.

ചെമ്പരത്തിയിലെ വഴുവഴുപ്പ് ചർമകോശങ്ങൾക്ക് സ്വാഭാവിക ഈർപ്പം നൽകുന്നു. ഇത് ചർമത്തിന് തിളക്കവും മൃദുത്വവും നൽകുന്നു. പ്രത്യേകിച്ചും സെൻസിറ്റിവ് സ്‌കിൻ ഉള്ളവർക്ക് ചെമ്പരത്തി ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നൽകാൻ ചെമ്പരത്തിയിലെ മ്യൂസിലേജ്‌ ഗുണം ഏറെ സഹായിക്കുന്നു.

hibiscus flower benefits
Rep. Image

ചർമത്തിലെ ചുറ്റിവുകൾ അകറ്റാം

ചർമത്തിലെ ചുറ്റിവുകൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചർമത്തിന് മുറുക്കം, ഇലാസ്‌റ്റിസിറ്റി എന്നിവ നൽകുന്ന എൻസൈമായ ‘ഇലാസ്‌റ്റേസ്’നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നുണ്ട്. ചർമത്തിൽ ഉണ്ടാകുന്ന ഹൈപ്പർ പിഗ്‌മെന്റേഷൻ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചെമ്പരത്തി. അതിനാൽ ചെമ്പരത്തി മുഖത്ത് തേക്കുന്നത് ഏറെ നല്ലതാണ്.

പ്രകൃതിദത്ത ബ്ളീച്ചിങ്

ചെമ്പരത്തിയിൽ വീര്യം കുറഞ്ഞ ആസിഡുകളുണ്ട്. ഇവ ചർമത്തിന് ബ്ളീച്ചിങ് ഇഫക്‌ട് നൽകാൻ സഹായിക്കുന്നു. ഇത് ചർമത്തിന് നിറം നൽകുന്നു. യാതൊരു ദോഷവും വരുത്താത്ത മാലിക് ആസിഡ്, സിട്രിക് ആസിഡ് പോലുള്ളവയാണ് ഇതിന് സഹായിക്കുന്നത്. കെമിക്കൽ ബ്ളീച്ചിങ് പോലെ ഇത് ദോഷം വരുത്തില്ല. ഇവ ചർമത്തിലെ മൃതകോശങ്ങൾ നീക്കി ചർമം വൃത്തിയാക്കുന്നു.

അപ്പോൾ പറഞ്ഞുവന്നത്, മുഖം തിളങ്ങാൻ ഇനി ബ്യൂട്ടി പാർലറിൽ പോയി സമയം കളയേണ്ടതില്ല എന്നാണ്. വീട്ടുമുറ്റത്തെ ചെമ്പരത്തി കയ്യിലിട്ട് തിരുമ്മി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നതാണ് നല്ലത്. നേരിട്ട് തന്നെ മുഖത്ത് പുരട്ടാം. യാതൊരു പ്രശ്‌നവുമില്ല. അൽപ്പ സമയം കഴിഞ്ഞു കഴുകി കളയാം. നല്ല തിളക്കമുള്ള മുഖത്തിന് ചെമ്പരത്തി ഏറെ നല്ലതാണ്. ഒപ്പം പ്രായക്കുറവും തോന്നിപ്പിക്കും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE