മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തത്.

By Trainee Reporter, Malabar News
pooranam
പൂരണം
Ajwa Travels

മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തത്. സ്‌കൂൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമി നൽകിയത്.

മകളുടെ ഓർമയ്‌ക്കായാണ് ഈ അമ്മ ഇങ്ങനെയൊരു പുണ്യപ്രവൃത്തി ചെയ്‌തത്‌. കനറാ ബാങ്കിൽ ക്ളർക്കായി ജോലി ചെയ്യുകയാണ് ഇവർ. ഏഴ് കോടിയോളം വിലമതിക്കുന്ന സ്‌ഥലമാണ് കൊടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂളിന് നൽകിയത്. സ്‌കൂൾ ഹൈസ്‌കൂളായി വികസിപ്പിക്കാനാണ് ഭൂമി നൽകിയിരിക്കുന്നത്.

ഒരേയൊരു അപേക്ഷ മാത്രമാണ് പൂരണം ഭൂമി വിട്ടുകൊടുക്കുമ്പോൾ മുന്നോട്ട് വെച്ചത്. പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് തന്റെ മകളുടെ പേര് വെക്കണമെന്നായിരുന്നു അപേക്ഷ. രണ്ടു വർഷം മുമ്പാണ് പൂരണത്തിന്റെ മകൾ യു ജനനി മരിച്ചത്. പിന്നാക്കം നിൽക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണം എന്നാഗ്രഹിച്ച മകൾക്കുള്ള ആദരവ് കൂടിയാണ് ഭൂമി വിട്ടുകൊടുക്കൽ എന്നാണ് പൂരണം പറയുന്നത്.

ഒരുപാട് കഷ്‌ടപ്പാടുകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയതാണ് പൂരണത്തിന്റെ ജീവിതം. ജനനി കുഞ്ഞായിരിക്കുമ്പോൾ തന്നെ പൂരണത്തിന്റെ ഭർത്താവ് മരിച്ചു. ഭർത്താവിന്റെ ജോലി പൂരണത്തിന് ലഭിച്ചെങ്കിലും മകളെ വളർത്തുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകൾ ഈ അമ്മ അനുഭവിക്കേണ്ടി വന്നു.

ബികോമിന് പഠിക്കുകയായിരുന്നു ജനനി. സാമ്പത്തികമായും മറ്റും പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കണം എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം അവൾ ചെയ്‌തിരുന്നു. അപ്രതീക്ഷിതമായായിരുന്നു ജനനിയുടെ മരണം. ഇതോടെ പൂരണം ജീവിതത്തിൽ ഒറ്റപ്പെട്ടു.

തന്റെ അച്ഛനിൽ നിന്നും പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് പൂരണം സ്‌കൂളിനായി വിട്ടുനൽകിയത്. ഭൂമി സ്‌കൂളിനായി എഴുതിവെച്ച വിവരം പൂരണം ആരോടും പറഞ്ഞിരുന്നില്ല. ചീഫ് എജ്യൂക്കേഷണൽ ഓഫീസർ കെ കാർത്തിഗയ്‌ക്ക് രേഖകൾ കൈമാറിയ ശേഷം മധുര എംപി വെങ്കിടേശൻ, വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി എന്നിവരുൾപ്പെടെ നിരവധിപ്പേർ അഭിനന്ദനങ്ങൾ അറിയിച്ചതോടെയാണ് വിവരം ജനങ്ങൾ അറിഞ്ഞത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പൂരണത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. റിപ്പബ്ളിക് ഡേയിൽ പാരിതോഷികം നൽകി പൂരണിയെ അഭിനന്ദിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE