ചീട്ടുകളിക്കിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

By Trainee Reporter, Malabar News
Malabar News_crime
Representational image
Ajwa Travels

കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്‌ത്രീക്ക് അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിന് എത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ഇതേ ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അഭിലാഷ് കത്രിക കൊണ്ട് ലിബിനെ കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച നിർമല (55) എന്ന സ്‌ത്രീക്കും ബെന്നി എന്നയാൾക്കും പരിക്കേറ്റു. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Most Read| ഹൈറിച്ച് ഗ്രൂപ്പിന് തിരിച്ചടി; പ്രതികളുടെ സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE