കരുവാറ്റ കൊല അതിക്രൂരം, കഴുത്തിലും തലയിലും ചവിട്ടി; ആസൂത്രണം 13കാരിയുടേത്

കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) ആണ് കൊലചെയ്യപ്പെട്ടത്. കൊല്ലം പരവൂർ സ്വദേശികളും 16-18 പ്രായപരിധിയിൽ വരുന്നതുമായ മൂന്ന് കൗമാരക്കാർ അത്രികൂരമായാണ് കൊല നടത്തിയത്.

By Senior Reporter, Malabar News
sivankutty chettiyar murder case
ശിവൻകുട്ടി ചെട്ടിയാർ

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന 67കാരനെ കൊലപ്പെടുത്തിയ കേസിൽ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. വയോധികനെ കൊലപ്പെടുത്തി പണവും സ്വർണവും മോഷ്‌ടിച്ചത് ആഴ്‌ചകൾ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കൊല്ലം പരവൂർ സ്വദേശികളും 16-18 പ്രായപരിധിയിൽ വരുന്നതുമായ മൂന്ന് കൗമാരക്കാർ അത്രികൂരമായാണ് കൊല നടത്തിയത്. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) ആണ് കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ 13 കാരിയായ കൊച്ചുമകളാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്‌.

ഈ കുട്ടിയുടെ അമ്മയും മുത്തശ്ശിയും (കൊല്ലപ്പെട്ടയാളുടെ മകളും ഭാര്യയും) കേസിൽ പ്രധാന സാക്ഷികളാണ്. കഴിഞ്ഞ ഓഗസ്‌റ്റ് 15നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 17നാണ് സംഭവം പുറത്തറിയുന്നത്. കുറ്റപത്രത്തിലെ ഒന്നും മൂന്നും കുറ്റാരോപിതർ 17 വയസുകാരാണ്. രണ്ടാമത് 16 വയസുകാരനും നാലാമത് 13 വയസുകാരിയുമാണ്. 87 സാക്ഷികൾ, 98 രേഖകൾ, 12 തൊണ്ടിമുതലുകൾ എന്നിവയാണ് കേസിലുള്ളത്.

വീട്ടിൽ നിന്ന് ഇവർ നാലര പവൻ അപഹരിച്ചിരുന്നു. ഇത് വിൽക്കാനായിരുന്നു പദ്ധതി. കുറ്റാരോപിതർ ഹരിപ്പാട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നതും കൃത്യത്തിന് ശേഷം മടങ്ങുന്നതുമായ ആറ് സിസിടിവി ദൃശ്യങ്ങൾ പ്രധാന തെളിവാണ്. ഇവരെ പിടികൂടി 82ആംമത്തെ ദിവസമാണ് ഹരിപ്പാട് ഇൻസ്‌പെക്‌ടർ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

കുറ്റാരോപിതരെ മുതിർന്നവരായി കണക്കാക്കി വിചാരണ നടത്തണമെന്ന അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡ് ഇതിൽ തീരുമാനമെടുക്കും. ഒരു കൊലക്കേസിലെ എല്ലാ പ്രതികളും 18 വയസിൽ താഴെയുള്ളവരാണെന്ന അപൂർവതയും ഈ കേസിനുണ്ട്.

കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളും സുഹൃത്തായ കൊല്ലം സ്വദേശിയും തമ്മിലുള്ള സാമൂഹിക മാദ്ധ്യമ ചാറ്റാണ് കൊലപാതകം ആസൂത്രണം ചെയ്‌തതിനുള്ള പ്രധാന തെളിവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ബൈക്കും ഐഫോണും വാങ്ങാനാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. അതിക്രൂരമായാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

15ന് രാത്രി ശുചിമുറിയുടെ മേൽക്കൂര ഉയർത്തി വെന്റിലേഷനിലൂടെ അകത്തു കടന്ന് കൗമാരക്കാർ കിടക്കവിരി ഗൃഹനാഥന്റെ മുഖത്തമർത്തി ബോധരഹിതനാക്കി. വായിൽ തുണി തിരുകി. മുണ്ട് കൊണ്ട് കൂട്ടിക്കെട്ടിയ കൈകൾ തുടയോട് ചേർത്തുകെട്ടി. കാലുകൾ തോർത്ത് കൊണ്ട് വീണ്ടും കെട്ടി. അതിനുശേഷം കഴുത്തിലും തലയിലും ചവിട്ടിയും തല്ലിയുമാണ് കൊലപ്പെടുത്തിയത്. ആയുധം ഉപയോഗിച്ചിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE