അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

യുഎസ് കാലിഫോർണിയയിലെ ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റ് നമ്പർ 6-ലാണ് ഒരു പഴയ കാർബൺ ഫിലമെന്റ് ലൈറ്റ് ബൾബ് സ്‌ഥാപിച്ചിരിക്കുന്നത്. 1901 മുതൽ ഇന്നുവരെ തുടർച്ചയായി പ്രകാശം പരത്തുകയാണ് ഈ ബൾബ്.

By Trainee Reporter, Malabar News
bulb worlds longest lasting light
Rep. Image
Ajwa Travels

ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല. നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലുമൊക്കെ ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അവയുടെയൊക്കെ ആയുസ് ഒന്നോ രണ്ടോ മാസമോ അപൂർവം ചിലതിന് ഒരു വർഷം വരെയൊക്കെയോ ആയിരിക്കും. എന്നാൽ, ഒരു നൂറ്റാണ്ടിലേറെ കാലമായി തുടർച്ചയായി പ്രകാശം പരത്തുന്ന ഒരു ബൾബ് ഉണ്ട്. കേട്ടാൽ തെല്ലൊരു അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്.

യുഎസ് കാലിഫോർണിയയിലെ ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റ് നമ്പർ 6-ലാണ് ഒരു പഴയ കാർബൺ ഫിലമെന്റ് ലൈറ്റ് ബൾബ് സ്‌ഥാപിച്ചിരിക്കുന്നത്. 1901 മുതൽ ഇന്നുവരെ തുടർച്ചയായി പ്രകാശം പരത്തുകയാണ് ഈ ബൾബ്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഈ ബൾബിന് ഏറ്റവും കൂടുതൽ കാലം പ്രകാശിച്ച ബൾബ് എന്ന പേരും നൽകി കഴിഞ്ഞിട്ടുണ്ട്.

1899-1900 കാലഘട്ടത്തിൽ ഒഹായോയിലെ ഷെൽബിയിലെ ഷെൽബി ഇലക്‌ട്രിക്‌ കമ്പനിയാണ് ബൾബ് നിർമിച്ചത്. 1901ൽ ലിവർമോർ പവർ ആൻഡ് വാട്ടർ കമ്പനിയുടെ ഉടമയായ ഡെന്നിസ് ബെർണൽ ഇത് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റിന് സംഭാവന ചെയ്‌തു. 1976 വരെ എൽ സ്‌ട്രീറ്റിലെ പവർ സ്‌റ്റേഷനിലാണ് ബൾബ് പ്രവർത്തിപ്പിച്ചിരുന്നത്.

എൽ സ്‌ട്രീറ്റ്‌ ഫയർ സ്‌റ്റേഷനിൽ നിന്ന് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റിലേക്ക്  മാറ്റിയപ്പോൾ 22 മിനിറ്റ് നേരത്തേക്ക് അത് സ്വിച്ച് ഓഫ് ചെയ്‌തതൊഴിച്ചാൽ ഇക്കാലമത്രയും ഈ ബൾബ് പ്രകാശിച്ചു കൊണ്ടിരിക്കുകയാണ്. സന്ദർശകർക്ക് ലിവർമോർ ഫയർ ഡിപ്പാർട്ട്മെന്റ് നമ്പർ 6ൽ എത്തിയാൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഈ ബൾബ് കാണാം. രാവിലെ പത്ത് മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞു മൂന്ന് മുതൽ അഞ്ചു വരെയുമാണ് ഇത് സന്ദർശിക്കാൻ അനുയോജ്യമായ സമയം.

Most Read| പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE