സൗജന്യ വാഗ്‌ദാനങ്ങൾ അരുത്; സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും സംസ്‌ഥാനങ്ങളുടെ സാമ്പത്തികനില പരിശോധിച്ചു മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂയെന്നും കേന്ദ്രം വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Prime Minister Narendra Modi
Ajwa Travels

ന്യൂഡെൽഹി: സൗജന്യ വാഗ്‌ദാനങ്ങൾക്ക് എതിരെ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്‌ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ചു മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂയെന്ന് കേന്ദ്രം വ്യക്‌തമാക്കി. സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ രാഷ്‌ട്രീയ പാർട്ടികൾ മൽസരിച്ചു സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരിൽ പണമൊഴുക്കുന്നതും സാമ്പത്തിക സ്‌ഥിതിയെ ഗുരുതരമായി ബാധിക്കുന്നു.

പല സംസ്‌ഥാനങ്ങളിലെയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കാജനകമാണ്. രാജ്യത്തിന്റെ ഭാഗമല്ലായിരുന്നുവെങ്കിൽ ഈ സംസ്‌ഥാനങ്ങൾ പലതും സാമ്പത്തികമായി തകരുമായിരുന്നു. സംസ്‌ഥാനങ്ങൾ പ്രഖ്യാപിച്ച പദ്ധതികൾ പലതും സാമ്പത്തിക സുസ്‌ഥിരത ഉള്ളതല്ലെന്നും പ്രഖ്യാപനങ്ങൾ സാമ്പത്തിക സ്‌ഥിതി അനുസരിച്ചാകാൻ നിർദ്ദേശിക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്‌ഥർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ വ്യക്‌തമാക്കിയത്.

Most Read| പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE