കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു

താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റെടുത്ത എംഎം ഹസൻ തിരഞ്ഞെടുപ്പിന് ശേഷവും ഒഴിയാഞ്ഞത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

By Trainee Reporter, Malabar News
contempt to Southern kerala leaders; K Sudhakaran retracted remark and apologized
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചടങ്ങ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്‌ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് തൽക്കാലത്തേക്ക് മാറി നിന്നത്. താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റെടുത്ത എംഎം ഹസൻ തിരഞ്ഞെടുപ്പിന് ശേഷവും ഒഴിയാഞ്ഞത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് സുധാകരൻ സ്‌ഥാനത്തേക്ക്‌ തിരിച്ചെത്തുന്നത്.

Most Read| വിഷ്‌ണുപ്രിയ വധക്കേസ്; വിധി പറയുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE