പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന വിവരം.
ഫൈസൽ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള കോഴി ഫാമിലാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തമുണ്ടായത് രാത്രിയിലായതിനാൽ തൊഴിലാളികൾ സ്‌ഥലത്ത് ഉണ്ടായിരുന്നില്ല. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.
ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്‌ക്കാനായത്. ചൂട് പ്രതിരോധിക്കാൻ കോഴിക്കൂടിന്റെ തകർഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിൻ പട്ടയും ഉപയോഗിച്ച് സീലിങ് അടച്ചിരുന്നു. വയറിങ് കത്തിയപ്പോൾ തെങ്ങോലയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്