ബേപ്പൂർ വിഷവാതക ദുരന്തം; ചികിൽസയിലിരിക്കെ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

By Senior Reporter, Malabar News
toxic gas inhalation
Rep. Image

കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ചു ചികിൽസയിൽ ആയിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്‌ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു പശ്‌ചിമ ബംഗാൾ സ്വദേശിയായ ദിലീപ് സുർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു ദാരുണമായ സംഭവം നടന്നത്. ഹാർബറിലെ മീൻ ശേഖരിക്കുന്ന സ്‌റ്റോർ റൂമിൽ ഇറങ്ങിയ ഇരുവർക്കും പെട്ടെന്ന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. മൽസ്യങ്ങൾ സൂക്ഷിച്ചിരുന്ന സ്‌റ്റോർ റൂമിൽ തിങ്ങിനിറഞ്ഞ വിഷവാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE