‘സമരങ്ങൾ കൊണ്ട് ഒന്നും സംഭവിക്കില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരില്ല’

ബിജെപി തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഒക്കെ കോൺഗ്രസ് വോട്ട് ചോരി ആരോപണം ഉന്നയിക്കും. ജനങ്ങളുടെ വോട്ടുകൾ കൊണ്ടല്ല, വോട്ട് ചോരിയാണ് ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതെന്നാണ് അവർ പറയുന്നത്. മറിച്ചാണെങ്കിൽ അവർ ആരോപണം ഉന്നയിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

By Senior Reporter, Malabar News
Amit Shah

ന്യൂഡെൽഹി: അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്താൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാലമത്രയും ബിജെപി ഭരണത്തിൽ തുടരും. അവർ വീണ്ടും വോട്ടുചോരി ആരോപണങ്ങൾ ഉന്നയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഡെൽഹി ജൽ ബോർഡിന്റെ 33 പുതിയ പദ്ധതികൾ ഉൽഘാടനം ചെയ്യവെയാണ് അമിത് ഷായുടെ പരാമർശം. സമരങ്ങളും പ്രതിഷേധങ്ങളുംകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. രാഷ്‌ട്രീയ നേതാക്കൾ പൊതുജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

”തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ നിങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കണം. രാഷ്‌ട്രീയ ജാലവിദ്യകളും അരാജകത്വവും കൊണ്ട് നിങ്ങൾക്ക് ജനവിധിയെ മാറ്റിമറിക്കാനാവില്ല. ഈ പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ട് ഒന്നും നേടാനാവില്ല. എവിടെയാണോ നിങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്, അവിടെ ക്ഷേമത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കൂ. അല്ലാത്തപക്ഷം ഇനി ഭരണത്തിലുള്ള സ്‌ഥലങ്ങളിൽ നിന്നും നിങ്ങൾ തുടച്ചുമാറ്റപ്പെടും.

ഡെൽഹിയിൽ ഒരു പുതിയ കളി തുടങ്ങിയിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഒക്കെ അവർ വോട്ട് ചോരി ആരോപണം ഉന്നയിക്കും. ജനങ്ങളുടെ വോട്ടുകൾ കൊണ്ടല്ല, വോട്ട് ചോരിയാണ് ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതെന്നാണ് അവർ പറയുന്നത്. വാസ്‌തവത്തിൽ, വോട്ട് ചോരി എന്ന ആരോപണം ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ ഉറപ്പാക്കാണ് നിങ്ങൾ ശ്രമിക്കുന്നത്.

കേരളത്തിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലെ പ്രതിപക്ഷം ജയിച്ചപ്പോൾ ആരോപണങ്ങൾ ഉണ്ടായില്ല. അവിടെയും ഇതേ വോട്ടിങ് മെഷീനും ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനും തന്നെയായിരുന്നു. തോൽക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കും. നിങ്ങക്ക് അനുകൂലമായി വിധി വരുമ്പോൾ കോടതി നല്ലതാണ്. മറിച്ചാണെങ്കിൽ മോശവും”- അമിത് ഷാ കൂട്ടിച്ചേർത്തു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE