‘കോൺഗ്രസ് സർക്കാരുകൾ രാജിവെച്ചാൽ ഞാനും രാജിവെക്കാം’; വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ

ഇലക്‌ട്രോണിക്‌സ്‌ വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസ് പാർട്ടി നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്.

By Senior Reporter, Malabar News
Himanta-Biswa-Sarma reacts-to-fir-against-him

ഗുവാഹത്തി: ഇവിഎം വഴി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജി വയ്‌ക്കുകയാണെങ്കിൽ ബാലറ്റ് പേപ്പർ രീതി ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ താൻ തയ്യാറാണെന്ന വെല്ലുവിളിയുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ.

ഇലക്‌ട്രോണിക്‌സ്‌ വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസ് പാർട്ടി നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്. ഗുവാഹത്തിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഹിമന്തയുടെ പരാമർശം.

കേരളം, കർണാടക, തെലങ്കാന ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ഇവിഎം ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പുകളിലൂടെയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. അതിനാൽ, ആദ്യം ആ സംസ്‌ഥാനങ്ങളിലെ ഭരണകൂടങ്ങൾ രാജിവെച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറാണെങ്കിൽ ബാലറ്റ് വോട്ടിങ്ങിനെ പിന്തുണയ്‌ക്കാമെന്നും ഹിമന്ത പറഞ്ഞു.

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെയാണ് പ്രധാനമന്ത്രിയായതെന്ന് ആരോപിക്കുന്ന കോൺഗ്രസ്, അതേ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്നും ഹിമന്ത ചോദിച്ചു. രാജ്യത്ത് ജനസംഖ്യാ ഘടനയിലുള്ള മാറ്റങ്ങളും അനധികൃത കുടിയേറ്റങ്ങളും തടയാൻ എല്ലാ അഞ്ച് വർഷത്തിലും സ്‌പെഷ്യൽ എസ്‌ഐആർ നടത്തണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾ ജനാധിപത്യ സ്‌ഥാപനങ്ങളെ തകർക്കാനാണെന്നും ഹിമന്ത കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. രാഹുലും കോൺഗ്രസും വിദേശ ശക്‌തികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എല്ലാ ജനാധിപത്യ സ്‌ഥാപനങ്ങളെയും തകർക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE