ഹരിയാന ബിജെപിയിൽ പ്രതിസന്ധി; മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു

90 അംഗ നിയമസഭയിൽ സർക്കാരിന് ഇതോടെ കേവല ഭൂരിപക്ഷം നഷ്‌ടമായി.

By Trainee Reporter, Malabar News
Haryana
Rep. Image
Ajwa Travels

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഹരിയാന ബിജെപിയിൽ പ്രതിസന്ധി. സംസ്‌ഥാനത്തെ ബിജെപി സർക്കാരിനുള്ള മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു. 90 അംഗ നിയമസഭയിൽ സർക്കാരിന് ഇതോടെ കേവല ഭൂരിപക്ഷം നഷ്‌ടമായി. 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്.

ബിജെപി സർക്കാരിന്റെ പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎൽഎമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസിനെ പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ എണ്ണം 34 ആയി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപ് തരംഗം വ്യക്‌തമായെന്ന് കോൺഗ്രസ് എക്‌സിൽ കുറിച്ചു. സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.

Most Read| ബിജെപിയുടെ വിദ്വേഷ പോസ്‌റ്റ് നീക്കം ചെയ്യണം; എക്‌സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE