വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

By Trainee Reporter, Malabar News
shafi-parambil
Ajwa Travels

കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. വാഹനജാഥയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശീയതലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് അടുത്ത ദിവസം ആഹ്ളാദ പ്രകടനം നടത്താമെന്നും യോഗത്തിൽ തീരുമാനമായി. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

വർഗീയ പോസ്‌റ്റ് പ്രചരിപ്പിച്ച പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡിഐജി ഉറപ്പ് നൽകി. വോട്ടെടുപ്പിന് ശേഷവും വടകരയിൽ മുന്നണികൾ ഏറ്റുമുട്ടുന്നത് തുടർന്നതോടെയാണ് ഫലം വരുന്നതിന് മുന്നോടിയായി പോലീസ് സർവകക്ഷിയോഗം വിളിച്ചു ചേർത്തത്.

Most Read| ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE