ധ്യാൻ ശ്രീനിവാസൻ- കലാഭവൻ ഷാജോൺ ഒന്നിക്കുന്ന ‘പാർട്നേഴ്‌സ്’ തിയേറ്ററിലേക്ക്

ചിത്രം ജൂൺ 28ന് തിയേറ്ററുകളിലെത്തും.

By Trainee Reporter, Malabar News
Partners movie
Ajwa Travels

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ‘പാർട്നേഴ്‌സ്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് പോസ്‌റ്റർ പുറത്തിറക്കി. ചിത്രം ജൂൺ 28ന് തിയേറ്ററുകളിലെത്തും.

ഹരിപ്രസാദ്, കെവി പ്രശാന്ത്, നവീൻ ജോൺ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണ് പാർട്നേഴ്‌സ് എന്നാണ് റിപ്പോർട്ടുകൾ. 1989ൽ കാസർഗോഡ്-കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമയെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരം.

കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് നിർമാണം. ‘പിച്ചൈക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്‌ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്‌ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ഛായാഗ്രഹണം- ഫൈസൽ അലി, എഡിറ്റിങ്- സുനിൽ എസ് പിള്ള. ബികെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്‌സ് ആണ് സംഗീതം പകരുന്നത്. കോ പ്രൊഡ്യൂസർ- ആൻസൺ ജോർജ്, കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്‌ത്രാലങ്കാരം- സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- പന്തയിൽ, ഡിസ്ട്രിബ്യൂഷൻ- ശ്രീപ്രിയ കംബയിൻസ്, പിആർഒ- പി ശിവപ്രസാദ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE