രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ബാർബർ അറസ്‌റ്റിൽ, ഷോപ്പ് അടിച്ചു തകർത്തു

By Senior Reporter, Malabar News
Cruelty
Representational image

കാസർഗോഡ്: മുടിമുറിക്കാനെത്തിയ രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാർബറായ അതിഥി തൊഴിലാളി അറസ്‌റ്റിൽ. ചന്തേരയിലാണ് സംഭവം. ഞായറാഴ്‌ച വൈകീട്ടാണ് ബാർബർ ഷോപ്പിൽ പിതാവിനൊപ്പം മുടി മുറിക്കാനെത്തിയ കുട്ടിയെ 17-കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പിന്നാലെ ഇയാളെ പോലീസ് പിടികൂടിയിരുന്നു. കുട്ടിയെ മുടിമുറിക്കാൻ ഇരുത്തിയശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം ബാർബർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വെച്ചതോടെ ആളുകൾ കൂടി. പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ബാർബർ ഷോപ്പ് അടിച്ചുതകർത്തു. മാണിയാട്ട് മസ്‌ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ബാർബർ ഷോപ്പ് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE