ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ യോഗം ഡെൽഹിയിൽ അവസാനിച്ചു. യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് മാദ്ധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് യോഗം തീരുമാനമെടുത്തത്.
വോട്ടുകൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് സഖ്യത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിന് കത്ത് നൽകാനും തീരുമാനിച്ചു. സിബിഎസ്ഇ മൂല്യനിർണയ വിവാദം, നീറ്റ് പരീക്ഷയിലെ ക്രമക്കേട് എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ മൺസൂൺ സെഷനിൽ എല്ലാ ദിവസവും പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിന്റെ അടുത്ത യോഗം ഓഗസ്റ്റ് എട്ടിന് ചേരാനും തീരുമാനമായി.
Most Read| പശ്ചിമേഷ്യൻ സംഘർഷം; ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടാൻ നിർദ്ദേശം



































