കോഴിക്കോട്: പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് സ്‌ഥിരീകരിച്ചു പോലീസ്. ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും ആയുധം ഏതെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലി അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് കോഴിക്കോട് പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. ക്ഷീരകർഷകനായ ബിജു പുലർച്ചെ എഴുന്നേറ്റ് പശുവിന്റെ കാര്യങ്ങൾ നോക്കാറുള്ളതാണ്.
പുലർച്ചെ മൂന്നുമണിക്ക് ഫാമിൽ പോകാനായി വിളിക്കാൻ തൊട്ടടുത്ത് താമസിക്കുന്ന അമ്മ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. വീടിന്റെ വാതിൽ പുറത്തുനിന്ന് ലോക്ക് ചെയ്‌ത നിലയിലായിരുന്നു. വാതിൽ തുറന്ന് ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് കഴുത്തിലും മുറിവിലും മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ ബിജുവിനെ കണ്ടത്. മൃതദേഹം കിടന്ന മുറിയിലെ ചുവരുകളിലടക്കം ചോരപ്പാടുകൾ ഉണ്ടായിരുന്നു.
എന്തോ ആയുധം ഉപയോഗിച്ച് ബിജുവിനെ ആരോ ആക്രമിച്ചതാകാമെന്ന് കുടുംബം പറയുന്നു. ഈ പ്രദേശത്ത് ലഹരിമാഫിയാ സംഘങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഇത്തരക്കാരുമായി ബിജു മുൻപ് പലതവണ വാക്കേറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

































