ചരിത്രനേട്ടത്തിൽ പിവി സിന്ധു; ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി

ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ മൂന്നാം റാങ്കുകാരിയായ അകാനെ യമഗുചിയെ പരാജയപ്പെടുത്തിയാണ് 11ആം കാരിയായ സിന്ധു കിരീടം സ്വന്തമാക്കിയത്.

By Senior Reporter, Malabar News
pv sindhu
പിവി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പിവി സിന്ധു. ടോക്കിയോയിൽ നടന്ന ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ മൂന്നാം റാങ്കുകാരിയായ അകാനെ യമഗുചിയെ പരാജയപ്പെടുത്തിയാണ് 11ആം കാരിയായ സിന്ധു കിരീടം സ്വന്തമാക്കിയത്.

പിവി സിന്ധുവിന്റെ കന്നി ജപ്പാൻ ഓപ്പൺ കിരീടമാണിത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിൽ 21-17ൽ വിജയിച്ചു. ഇതോടെ യമഗുചിയുമായി ഏറ്റുമുട്ടിയ 30 മൽസരങ്ങളിൽ 16ലും വിജയിക്കാൻ സിന്ധുവിന് കഴിഞ്ഞു.

കഴിഞ്ഞ പത്ത് മൽസരങ്ങളിൽ ഏഴിലും യമഗുചിയോട് തോറ്റ സിന്ധു ഇത്തവണ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സിമി ഫൈനലിൽ മുൻ ഒളിമ്പിക് ചാംപ്യൻ ചൈനയുടെ ചെൻ യുസിഫിയെയും സിന്ധു വിറപ്പിച്ചിരുന്നു. ക്വാർട്ടറിൽ മുൻ ലോക ചാംപ്യൻ നൊസോമി ഒകുഹാര പിൻമാറിയതിനെ തുടർന്നാണ് സിന്ധു സെമിയിലെത്തിയത്.

31-കാരിയായ സിന്ധുവിന്റെ ഈ സീസണിലെ ആദ്യ കിരീടം കൂടിയാണിത്. ഇതിന് മുൻപ് 2024 ഡിസംബറിൽ സയ്യിദ് മോദി ഇന്റർനാഷണൽ കിരീടമാണ് സിന്ധു നേടിയത്. ഏഴ് വർഷത്തിന് ശേഷം സിന്ധു നേടുന്ന ആദ്യ സൂപ്പർ 750 സീരീസ് വിജയമെന്ന പ്രത്യേകതയും ഈ കിരീടത്തിനുണ്ട്. 2019ൽ ലോക ചാംപ്യൻഷിപ്പ് നേടിയ ശേഷം വലിയ ടൂർണമെന്റുകളിൽ വിജയിക്കാൻ സിന്ധുവിന് കഴിഞ്ഞിട്ടില്ല.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE