ഏഷ്യൻ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; ഫൈനലിൽ കടന്ന് ഇന്ത്യൻ വനിതകൾ

ആദ്യമായാണ് ബാഡ്‌മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ യോഗ്യത നേടുന്നത്.

By Trainee Reporter, Malabar News
Asian Team Badminton Championship
ഇന്ത്യൻ വനിതാ ടീം
Ajwa Travels

ക്വാലലംപൂർ: ഏഷ്യൻ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രം സൃഷ്‌ടിച്ച് ഇന്ത്യൻ വനിതകൾ. ആദ്യമായാണ് ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ യോഗ്യത നേടുന്നത്. ജപ്പാനെതിരെ 3-2ന്റെ വിജയവുമായാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിലേക്ക് മുന്നേറിയത്.

ലോക റാങ്കിങ്ങിൽ 472ആം സ്‌ഥാനത്തുള്ള അൻമോൽ ഖർബ് ജപ്പാന്റെ 29ആം റാങ്കിലുള്ള നത്‌സുകി നിദെയ്‌രയെ അട്ടിമറിച്ചു. സ്‌കോർ 21-14, 21-18. നേരത്തെ മലയാളി താരം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ആറാം റാങ്കിലുള്ള താരങ്ങളും മുൻ ഓൾ ഇംഗ്ളണ്ട് ചാമ്പ്യൻമാരുമായുള്ള ഷിദ-മൽസുയാമ സഖ്യത്തെ കീഴടക്കിയിരുന്നു. 16-21, 22-20 സ്‌കോറിലായിരുന്നു ഇന്ത്യൻ സംഖ്യത്തിന്റെ വിജയം.

ഞായറാഴ്‌ച തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ഫൈനൽ പോരാട്ടം. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ജപ്പാൻ സെമിയിൽ ഇന്ത്യക്ക് മുന്നിൽ വൻ വെല്ലുവിളിയാണ് ഉയർത്തിയത്. സിംഗിൾസ് പോരാട്ടത്തിൽ പിവി സിന്ധു ജപ്പാന്റെ അയ ഓഹോരിയോട് തോറ്റു. 2016, 2020 എഡിഷനുകളിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയിരുന്നു. ഇത്തവണ പുരുഷ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE