ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ്; എച്ച്എസ് പ്രണോയ് പ്രീ ക്വാർട്ടറിൽ

By Staff Reporter, Malabar News
HS-Prannoy-badminton-championship
Ajwa Travels

മാഡ്രിഡ്: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്എസ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തി. മലേഷ്യയുടെ ഡാരൻ ല്യൂവിനെ 2ആം റൗണ്ടിൽ മറികടന്നാണ് പ്രണോയിയുടെ മുന്നേറ്റം, സ്‌കോർ (21-7, 21-17). പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ കെ ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ നേരത്തെ തന്നെ പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രണോയും മുന്നേറിയിരിക്കുന്നത്.

ആദ്യ ഗെയിം അനായാസം നേടിയ പ്രണോയിക്ക് പക്ഷേ, 2ആം ഗെയിമിൽ ല്യൂ വെല്ലുവിളി ഉയർത്തി. തുടക്കത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും സാവധാനം പ്രണോയ് ലീഡെടുത്തു. ഒടുവിൽ, ഗെയിമും കളിയും പിടിച്ചെടുത്ത പ്രണോയ് കരുത്തുകാട്ടി. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ-എൻ സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ചൈനയുടെ ലിയു ഷുവാൻ-ഷിയ ടിങ് സഖ്യത്തെയാണ് അവർ തോൽപിച്ചത്.

Read Also: 5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE