ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ കെ ശ്രീകാന്തിന് വെള്ളി

By Staff Reporter, Malabar News
world-badminton-championship-tournamnet-K-Srikanth-silver
കെ ശ്രീകാന്ത്
Ajwa Travels

മാഡ്രിഡ്: ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗപൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്തിന്റെ നേട്ടം വെള്ളി മെഡലിലൊതുങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ മാറിടന്നാണ് ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്നത്. ഇതിന് മുൻപ് മൂന്ന് പുരുഷ താരങ്ങള്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയിട്ടുണ്ട്. പ്രകാശ് പദുക്കോണ്‍, ബി സായ് പ്രണീത്, ലക്ഷ്യസെന്‍ എന്നിവരാണ് രാജ്യത്തിന്റെ വെങ്കലമെഡല്‍ നേട്ടക്കാര്‍. ഇതിൽ ലക്ഷ്യ സെൻ ഈ വർഷത്തെ ചാമ്പ്യൻഷിപ്പിലാണ് നേട്ടം കൈവരിച്ചത്.

Read Also: എംപിമാരുടെ സസ്‌പെൻഷൻ; അഞ്ചു പാർട്ടികളെ ചർച്ചയ്‌ക്ക്‌ വിളിച്ച് കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE