ജോർദാനിൽ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

വെള്ളിയാഴ്‌ചയാണ്‌ ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായത്.

By Senior Reporter, Malabar News
Missile attack targets Israel from Yemen
Rep. Image

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ജോർദാനിൽ ഇറാൻ നടത്തിയ അതിശക്‌തമായ ബാലിസ്‌റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്‌താവനയിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. ഇതോടെ നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയർന്നു. 430ലധികം സൈനികർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

ജൂലൈ 17 വെള്ളിയാഴ്‌ചയാണ്‌ ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ നാല് സൈനികരെ ജോർദാനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിൽസയ്‌ക്ക് ശേഷം ഇവരെ ഡിസ്‌ചാർജ് ചെയ്‌തു. മറ്റു നിസാര പരിക്കുകളേറ്റ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE