മദ്യലഹരിയിൽ തർക്കം; യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

By Senior Reporter, Malabar News
A young man was stabbed on Manaviyam Veethi
Representational Image

കോഴിക്കോട്: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സഹോദരൻ പ്രമോദിനെ (54) പോലീസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം.

അവിവാഹിതരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിൽ ഏറെ നാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ കേസുമുണ്ട്. കുടുംബത്തിൽ നാല് മക്കളാണുള്ളത്. ഇതിൽ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. ഇവരുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.

Most Read| സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE