സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലും വിഷവാതക ചോർച്ചയും; എട്ടുമരണം

തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്‌ച വൈകീട്ടോടെ അപകടമുണ്ടായത്. തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

By Senior Reporter, Malabar News
Sikkim Tunnel Landslide
Sikkim Tunnel Landslide (Image Courtesy: India Today)

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായിരുന്ന മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്‌ച വൈകീട്ടോടെ അപകടമുണ്ടായത്.

തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവർ സ്‌ഥലത്ത്‌ തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് മീഥേയ്ൻ വാതകം ചോർന്നുവെന്ന സംശയം രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

”തിങ്കളാഴ്‌ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥരും പോലീസും രണ്ടുതവണ തുരങ്കത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അപകടകരമായ സാഹചര്യത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നു”- നംപി ജില്ലാ കലക്‌ടർ അനുപ ടാംലിങ് പറഞ്ഞു.

27 പേർ തുരങ്കത്തിനുള്ളിൽ ഉണ്ടെന്നാണ് കണക്കാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിൽ 19 പേർ നിർമാണ തൊഴിലാളികളാണ്. തുരങ്കത്തിന്റെ നിർമാണം ഏറ്റെടുത്ത കമ്പനിയായ പട്ടേൽ എൻജിനീയറിങ്ങിൽ നിന്നുള്ള മൂന്ന് ജീവനക്കാർ തുരങ്കത്തിനുള്ളിൽ കടന്നെങ്കിലും ഇതിൽ രണ്ടുപേരും ഉള്ളിൽക്കുടുങ്ങി. എൻഎച്ച്പിസിയുടെ ആറ് ജീവനക്കാരും തുരങ്കത്തിനുള്ളിൽ ഉണ്ടെന്നാണ് വിവരം.

തുരങ്കത്തിനുള്ളിൽ മീഥെയ്‌നിന്റെ അളവ് വളരെ കൂടുതലാണെന്നും അതിനാൽ രക്ഷാപ്രവർത്തകർക്ക് തുരങ്കത്തിന് അകത്തേക്ക് കടക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് എത്തിയ എൻഡിആർഎഫ് സംഘത്തിന് ശ്വാസതടസവും അസ്വസ്‌ഥതകളും നേരിട്ടതോടെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് രണ്ടാമത്തെ സംഘമെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE