നേപ്പാൾ പ്രളയം; തുരങ്കത്തിൽ നിന്ന് ശബ്‌ദം, രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

കഴിഞ്ഞ ബുധനാഴ്‌ച നേപ്പാൾ-ചൈന അതിർത്തിക്ക് അടുത്തുണ്ടായ മിന്നൽ പ്രളയത്തിൽ 1259 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്.

By Senior Reporter, Malabar News
Nepal flash flood
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് / Image Courtesy: ABC News

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽപ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുതി നിലയത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സന്തോഷ വാർത്ത. തുരങ്കത്തിൽ നിന്ന് ശബ്‌ദം കേട്ടതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ ദൗത്യം വേഗത്തിലാക്കിയത്.

വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയായിരുന്നു. തുരങ്കത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്‌ച നേപ്പാൾ-ചൈന അതിർത്തിക്ക് അടുത്തുണ്ടായ മിന്നൽ പ്രളയത്തിൽ 1259 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്. ചൈനീസ് അതിർത്തിയുടെ ടിബറ്റ് ഭാഗത്ത് 21 പേർ കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്‌തതായി ചൈനയും അറിയിച്ചിട്ടുണ്ട്.

നേപ്പാളിലെ 12 ജലവൈദ്യുത നിലയങ്ങളിൽ ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ 500ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് കരുതുന്നത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്‌ദങ്ങൾ കേൾക്കാനും തൊഴിലാളികളുമായി ആശയവിനിമയം സ്‌ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിർണായക വഴിത്തിരിവായത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE