അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ വിറ്റു; വിദ്യാർഥി അറസ്‌റ്റിൽ

തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥി എസ് ശ്രീഹരിയാണ് (20) അറസ്‌റ്റിലായത്.

By Senior Reporter, Malabar News
thrikkakara bharat mata college morphing case
Rep. Image

കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും മോർഫ് ചെയ്‌ത അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്‌റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥി എസ് ശ്രീഹരിയുടെ (20) ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പോലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർഥികളാണ് നിർണായക വിവരങ്ങൾ കണ്ടത്.

പെൺകുട്ടികളുടെയും അധ്യാപകരുടെയും അടക്കം ചിത്രങ്ങൾ ശ്രീഹരി പലപ്പോഴായി ദുരുപയോഗം ചെയ്‌തതായാണ് കണ്ടെത്തൽ. നഗ്‌നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ വഴി പണം വാങ്ങി വിത്തിനുള്ള തെളിവുകളും കണ്ടെത്തി. പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചുനൽകിയ ശേഷം മോർഫ് ചെയ്‌ത ഫോട്ടോകൾ തിരിച്ച് അയച്ചുകിട്ടുന്നതായിരുന്നു രീതി.

ടീച്ചർമാരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ളാസ് മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. പെൺകുട്ടികളുടെ ഹോസ്‌റ്റലിൽ നിന്നും ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്‌റ്റൽ റൂം ദൃശ്യങ്ങളും വിദ്യാർഥികൾ കണ്ടെത്തി.

ഐടി നിയമത്തിലെ 67എ ഉൾപ്പടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് ശ്രീഹരിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോളേജ് അധികൃതരുടെ പരാതിയിലാണ് കേസ്. കോളേജിലെ വിവിധ പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളാണ് പ്രതി മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചത്. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പടെയുള്ള വീഡിയോകളാണ് മോർഫ് ചെയ്‌തത്‌. പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ കോളേജിൽ സമരം നടത്തിയിരുന്നു.

Most Read| ഐഎസ്‌ആർഒയുടെ ജിഎസ്‌എൽവി എഫ്‌ 17 വിക്ഷേപണം വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE