പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു

അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്‌ഥയിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്‌ഥർ രാജി സമർപ്പിച്ചു

By Senior Reporter, Malabar News
palakkad Medical College

പാലക്കാട്: മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു. മെഡിക്കൽ കോളേജ് ഡയറക്‌ടറുമായി ഹൗസ് സർജൻമാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്‌സ്‌റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്‌ജമാക്കുമെന്നും ഡയറക്‌ടർ ഉറപ്പ് നൽകി.

അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജൻമാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്നും ഡയറക്‌ടർ ചർച്ചയിൽ ഉറപ്പ് നൽകി.

ഇതിനിടെ, അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്‌ഥയിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്‌ഥർ രാജി സമർപ്പിച്ചു. ക്യാഷ്വാലിറ്റി സൂപ്രണ്ട്, ആർഎംഒ, അസി. ആർഎംഒ എന്നിവരാണ് രാജി സമർപ്പിച്ചത്. മെഡിക്കൽ അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൗസ് സർജൻമാർ രാപ്പകൽ സമരം ആരംഭിച്ചത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE