കോഴിക്കോട്: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായിയായി മാറുന്ന നിലയാണ് രാഹുലിന്റേതെന്നും പിണറായി വിജയൻ പ്രതികരിച്ചു.
ആളുകളെ കാണുമ്പോൾ സാധാരണ കെട്ടിപ്പിടിക്കുന്ന രീതി തനിക്കില്ലെന്നും, അപൂർവമായി ചില ആളുകളെ മാത്രമേ കെട്ടിപ്പിടിക്കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഞാനും രാഹുൽ ഗാന്ധിയും കാണുമ്പോൾ ഒന്നുകിൽ പരസ്‌പരം വണങ്ങും. അല്ലെങ്കിൽ കൈ കൊടുക്കും. പക്ഷേ. കെട്ടിപ്പിടിച്ച ഒരു ഫോട്ടോ കണ്ടു. രാഹുൽ മോദിയെ ചെന്ന് കെട്ടിപ്പിടിക്കുന്ന ഫോട്ടോ. അതിൽ എനിക്ക് ആക്ഷേപമില്ല. രാഹുലിന്റെ സമീപനം കൊണ്ടാണ് ഇന്ത്യ മുന്നണി ഇപ്പോഴത്തെ പ്രതിസന്ധിയിൽ എത്തിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗ കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിലാണ് പിണറായി വിജയനെ കുറിച്ച് പരാമർശമുണ്ടായത്. പിണറായി വിജയനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ലെന്നും അദ്ദേഹവുമായി രാഷ്‌ട്രീയ പോരാട്ടം തുടരുകയാണെന്നും രാഹുൽ യോഗത്തിൽ പറഞ്ഞിരുന്നു.
അതേസമയം, സംസ്‌ഥാന ആരോഗ്യവകുപ്പിനെയും പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. നിപ്പയെ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വലിയ വീഴ്‌ച ഉണ്ടായെന്നാണ് വിമർശനം. നിപ്പയെ അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ല. ആരോഗ്യമേഖല സജ്‌ജമാകണമെന്നും ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട് എത്തിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ അടുത്തകാലത്തുണ്ടായ ആരോഗ്യ മന്ത്രിമാരോടും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷേ, നിപ്പ കാലത്തൊക്കെ എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സജ്‌ജമായിരുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കൂടുതൽ ഊർജസ്വലമായ ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































