ഇനി ഫുട്‍ബോൾ ആവേശം; ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കമാകും

ന്ത്യൻ സമയം അർധരാത്രി 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. 48 ടീമുകളിലായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്.

By Senior Reporter, Malabar News
FIFA World Cup 2026

ഫുട്‍ബോൾ പ്രേമികൾക്ക് ഇനി ആവേശ കാലം. 23ആം ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. 48 ടീമുകളിലായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്.

ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും. ജൂൺ 12 മുതൽ ജൂലൈ 19 വരെ 16 സ്‌റ്റേഡിയങ്ങളിലായാണ് മൽസരങ്ങൾ. 32ന് പകരം 48 ടീമുകൾ കളത്തിലെത്തുന്നതോടെ 64 മൽസരങ്ങൾ ഉണ്ടായിരുന്നത് 104 ആയി ഉയരും.

കിരീടം നിലനിർത്താൻ ചാമ്പ്യൻമാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും പോരാട്ടത്തിന് സജ്‌ജമായി. ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ പടനായകനാക്കി കപ്പടിക്കാനാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്‌പെയ്‌നും കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമനി അങ്ങനെ വമ്പൻമാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE