ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം; കുവൈത്ത് വ്യോമപാത അടച്ചു

ബഹ്‌റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

By Senior Reporter, Malabar News
iran-israel-us-conflict
Iran-Israel Conflict (Image Courtesy: Hindustan Times)

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു. യുഎസ് ആക്രമണങ്ങൾക്ക് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലയിടുക്ക് അടയ്‌ക്കുകയാണെന്നും ഇറാൻ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കലുകളും വാണിജ്യ കപ്പലുകളും ഉൾപ്പടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.

ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമികുന്ന കപ്പലുകൾക്കുനേരെ വെടിവയ്‌ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന് ചുറ്റും ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും നടന്നതായി ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

ഇറാന് നേരെ സൈന്യം ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണ പരമ്പര ഒരു രാത്രി കൊണ്ട് അവസാനിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. സൈനിക നടപടികൾക്കിടയിലും യുഎസുമായി ഒരു കരാറിലെത്താൻ ഇറാന് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE