ഗ്ളാസ്റോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ പാരാ ഹെവിവെയ്റ്റ് പവർലിഫ്റ്റിങ്ങിൽ 28-കാരനായ ജാന്ദു കുമാർ വെങ്കലം നേടി. വിവിധ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ ഇന്ത്യൻ ക്യാംപിൽ ആവേശം നിറച്ചാണ് ജാന്ദു കുമാറിന്റെ മെഡൽ നേട്ടം.
രണ്ടാം ശ്രമത്തിൽ 190 കിലോഗ്രാം ഉയർത്തിയാണ് ജാന്ദുവിന്റെ മെഡൽ വിന്നിങ് പ്രകടനം. അവസാനഘട്ടം വരെ ജാന്ദു ഒന്നാമതായിരുന്നെങ്കിലും ഒടുവിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ആകെ 130.9 പോയിന്റാണ് ജാന്ദുവിന് ലഭിച്ചത്.
അതേസമയം, പുരുഷൻമാരുടെ 50 മീറ്റർ ബാക്സ്ട്രോക്ക് നീന്തലിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമി ഫൈനലിലെത്തി. 25.52 സെക്കൻഡ് ആണ് ശ്രീഹരിയുടെ സമയം.
ബിഹാറിലെ നളന്ദ ജില്ലയിലെ ഹർനൗട്ട് സ്വദേശിയാണ് ജാന്ദു കുമാർ. പച്ചക്കറി വ്യാപാരിയുടെ മകനായ ജാന്ദു, ജൻമനാ പോളിയോ ബാധിതനാണ്. സാമ്പത്തികവും ശാരീരികവുമായ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ജാന്ദുവിന്റെ വരവ്. ഷോട്ട്പുട്ടിലൂടെയും ഡിസ്കസ് ത്രോയിലൂടെയുമാണ് ജാന്ദു കായിക ജീവിതം ആരംഭിച്ചത്.
2017ൽ കരിയർ ആരംഭിച്ചപ്പോൾ, ഈ കായിക ഇനങ്ങളിലെ എഫ് 5 വിഭാഗത്തിലാണ് ജാന്ദു മൽസരിച്ചിരുന്നത്. ജില്ലാ- സംസ്ഥാന തലങ്ങളിൽ മെഡലുകളും നേടിയിട്ടുണ്ട്. പിന്നീട് നിരന്തരമായ ജിം വർക്ക്ഔട്ടാണ് പവർലിഫ്റ്റിങ്ങിൽ താൽപര്യം ജനിപ്പിച്ചത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































