ടാറ്റ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും; കാലാവധി നീട്ടി

ടാറ്റ സൺസിന്റെ ലിസ്‌റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബോർഡിന്റെ നിർണായക തീരുമാനം.

By Senior Reporter, Malabar News
Tata Sons Chairman N. Chandrasekaran Term Extended
എൻ ചന്ദ്രശേഖരൻ

മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ടാറ്റ സൺസിന്റെ ലിസ്‌റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബോർഡിന്റെ നിർണായക തീരുമാനം.

ടാറ്റ ട്രസ്‌റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞമാസം ചന്ദ്രശേഖരൻ രാജി പ്രഖ്യാപിച്ചിരുന്നു. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന് നിലവിൽ കാലാവധി. അതിനുശേഷം പുനർനിയമനം തേടില്ലെന്നാണ് വ്യക്‌തമാക്കിയിരുന്നത്. ഇദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ടാറ്റ നടപടികളും തുടങ്ങിയിരുന്നു.

ഇന്ന് ചേർന്ന ബോർഡ് യോഗത്തിലും നോയൽ ടാറ്റ മാത്രം ചന്ദ്രശേഖരന്റെ കാലാവധി നീട്ടണമെന്ന തീരുമാനത്തെ എതിർത്തെന്നാണ് റിപ്പോർട്ടുകൾ. ടാറ്റാ സൺസ് ഡയറക്‌ടർ നോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റാ ട്രസ്‌റ്റ്‌സും വിലയിരുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ തീരുമാനത്തിനെതിരെ ടാറ്റ ട്രസ്‌റ്റ്‌സ് കോടതിയെ സമീപിച്ചേക്കും.

ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) സമ്പന്നമായിരിക്കെയാണ് ചന്ദ്രശേഖരന് കാലാവധി നീട്ടിക്കൊടുക്കാനുള്ള ബോർഡിന്റെ തീരുമാനം. ടാറ്റ സൺസിൽ 66% ഓഹരി പങ്കാളിത്തം നോയൽ ടാറ്റ ചെയർമാനായ ടാറ്റ ട്രസ്‌റ്റ്‌സിനാണ്. സാധാരണയായി ടാറ്റ സൺസിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ നിയമനം ഭൂരിപക്ഷ ഓഹരി ഉടമയുടെ താൽപ്പര്യ പ്രകാരമാണ് തീരുമാനിക്കാറുള്ളത്. ഇവിടെ ഭൂരിപക്ഷ ഓഹരി ഉടമയായ നോയൽ ടാറ്റ തീരുമാനം എതിർക്കുകയാണ് ചെയ്‌തിട്ടുള്ളത്‌.

Health| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE