റിപ്പോർട്ടർ ടിവി ആസ്‌ഥാനത്ത് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കളെത്തി

മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് എസ്‌ഡിപിഐ നേതാക്കൾ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തുകയും അവരുടെ ഫോണുകൾ പിടിച്ചുവെക്കുകയും ചെയ്യുന്നത് അധികാരത്തിന്റെ ധാർഷ്‌ഠ്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

By Senior Reporter, Malabar News
SDPI Support Reporter TV

കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിയമനടപടി നേരിടുന്ന റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‌ഡിപിഐ. നേതാക്കൾ ചാനൽ ആസ്‌ഥാനത്ത് എത്തിയാണ് പരസ്യമായി പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചത്.

എസ്‌ഡിപിഐ ജില്ലാ പ്രസിഡണ്ട് അജ്‌മൽ കെ. മുജീബ്, ജില്ലാ സെക്രട്ടറി എൻകെ നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിഎസ് ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം സഈദ് വാഴക്കുളം എന്നിവരാണ് റിപ്പോർട്ടർ ചാനൽ സന്ദർശിച്ചത്.

റിപ്പോർട്ടർ ടിവിയുടെ വാർത്താ ആസ്‌ഥാനത്ത് ന്യൂസ് ഡെസ്‌കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസപ്പെടുത്തുകയും ചെയ്‌തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയായിരുന്നു നേതാക്കളുടെ സന്ദർശനം.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു. വാർത്തകളോട് വിയോജിപ്പ് ഉണ്ടെങ്കിൽ ജനാധിപത്യപരമായ രീതിയിൽ മറുപടി നൽകുകയാണ് വേണ്ടത്. മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തുകയും അവരുടെ ഫോണുകൾ പിടിച്ചുവെക്കുകയും ചെയ്യുന്നത് അധികാരത്തിന്റെ ധാർഷ്‌ഠ്യമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.

മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാവിലെ ആറുമണിയോടെയാണ് അഗസ്‌റ്റിൻ സഹോദരൻമാരുടെ കുടുംബവീട്ടിലും റിപ്പോർട്ടർ ചാനൽ ആസ്‌ഥാനത്തും എസ്ഐടി പരിശോധന തുടങ്ങിയത്. പരിശോധനയ്‌ക്കിടെ ന്യൂസ് ഡെസ്‌കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വാർത്താ ശേഖരണത്തിന്റെയും സംപ്രേഷണത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതും മാദ്ധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടിയാണ്. മാദ്ധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും കോടതി ഉത്തരവില്ലാതെ കസ്‌റ്റഡിയിൽ എടുക്കുന്നതും അപലപനീയമാണ്.

അതേസമയം, വിഷയത്തിൽ പ്രതികരിച്ച് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ രംഗത്തെത്തി. സാധാരണ ഒരു സെര്‍ച്ച് നടത്തുമ്പോൾ പൊതുവെ പോലീസ് ഓഫീസേഴ്‌സ് ഫോണ്‍ കയ്യില്‍ വെക്കാന്‍ പറയുന്നതാണ്. അത് സെര്‍ച്ചിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. ഓഫീസേഴ്‌സിന്റെ നടപടിയില്‍ വീഴ്‌ചയില്ല. കോടതിയുടെ അനുമതിയോടെയാണ് സെര്‍ച്ച് നടത്തിയത്. പോലീസ് അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധന. തുടര്‍നടപടികള്‍ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ഉടന്‍ തന്നെയുണ്ടാകും. എസ്‌ഐടിക്ക് വളരെ വ്യക്‌തമായിട്ടുള്ള ആക്ഷന്‍ പ്ളാൻ ഉണ്ടാകും. അതു പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Vanitha| ട്രാക്ക് സ്യൂട്ടും കോട്ടുമില്ല; നഗ്‌നപാദയായി മാരത്തണിൽ ഓടി ഒന്നാമതെത്തി രമാഭായ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE