‘10,000 കോടി ടാറ്റയുടേതല്ല, മിഷൻ സമുദ്രയുടെ ആകെ നിക്ഷേപത്തിന്റെ വ്യാപ്‌തി’

കേരളത്തിൽ 10,000 കോടി രൂപ മുതൽ മുടക്കിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ് തള്ളിയതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ വിശദീകരണ കുറിപ്പ്.

By Senior Reporter, Malabar News
VD Satheeshan

തിരുവനന്തപുരം: ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്‌ഥാന സർക്കാർ. കേരളത്തിൽ 10,000 കോടി രൂപ മുതൽ മുടക്കിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ് തള്ളിയതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ വിശദീകരണ കുറിപ്പ്.

മിഷൻ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്‌തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ സൂചിപ്പിച്ചതെന്നും ടാറ്റയുമായി ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ- സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്‌ചപ്പാടും നിക്ഷേപ ആകർഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചത്.

വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപങ്ങളിലൂടെയും വരും വർഷങ്ങളിൽ സംസ്‌ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്‌തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്‌ഥാപനവുമായി ഇത്രയും വലിയ തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്നല്ല അർഥമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ച കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് വ്യക്‌തമാക്കി ടാറ്റ ഗ്രൂപ്പ് നേരത്തെ രംഗത്തുവന്നിരുന്നു. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമാണ ശാലയ്‌ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും ടാറ്റ വ്യക്‌തമാക്കി. 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേട്ട് അമ്പരന്നുവെന്നും നിക്ഷേപത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ വ്യക്‌തമാക്കി.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE