ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഇറാനിലെ തന്ത്രപ്രധാന പാലങ്ങൾ തകർത്തു, ഏഴുമരണം

നിലവിൽ യുഎസ് ആക്രമണങ്ങളിൽ ഇതിനകം തന്നെ 35ലധികം ആളുകൾ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

By Senior Reporter, Malabar News
Iran-US
Rep. Image

ടെഹ്‌റാൻ: ഇറാനുനേരെയുള്ള ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക. ഇറാനിലെ പ്രധാന ഗതാഗത-സിവിൽ അടിസ്‌ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ തന്ത്രപ്രധാനമായ നിരവധി പാലങ്ങൾ യുഎസ് പോർവിമാനങ്ങൾ ബോംബിട്ട് തകർത്തു.

അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് യുഎസ് സൈനികാക്രമണം ശക്‌തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ തുടരുന്ന കർശന നിയന്ത്രണങ്ങൾ നീക്കാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ നടപടി. പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിക്കൊണ്ടാണ് യുഎസിന്റെ നീക്കം.

ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്‌ഗാനിലെ ബന്ദർ ഖമീർ നഗരത്തിലുള്ള തന്ത്രപ്രധാനമായ പാലങ്ങളാണ് യുഎസ് വ്യോമസേന തകർത്തത്. ആക്രമണങ്ങളിൽ ഏഴോളം പേർ കൊല്ലപ്പെട്ടതായാണ് ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്‌ഥിരീകരിക്കുന്നത്. നിലവിൽ യുഎസ് ആക്രമണങ്ങളിൽ ഇതിനകം തന്നെ 35ലധികം ആളുകൾ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഎസിന്റെ സൈനിക നടപടിക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങൾ രാജ്യങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രത്യാക്രമണങ്ങൾ. യുഎസ് സഖ്യകക്ഷികളും സൈനിക താവളങ്ങൾ സ്‌ഥിതി ചെയ്യുന്നതുമായ ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ശക്‌തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE