എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ

ചായ, കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്.

By Trainee Reporter, Malabar News
Tea And Coffee
Rep. Image
Ajwa Travels

ചൂട് ചായയിലോ കാപ്പിയിലോ ആയിരിക്കും മിക്കവരുടെയും ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ഇവ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയമാണ് ചായ.

എന്നാൽ, കണക്കിലധികം ചായ കുടിക്കുന്നത് അത്ര നല്ലതല്ല എന്ന അഭിപ്രായങ്ങളും ഉണ്ട്. ചൂടുകാലത്ത് പോലും കാപ്പിക്കും ചായക്കുമുള്ള ഡിമാൻഡ് കുറയുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ളവർക്ക് അൽപ്പം നിരാശ നൽകുന്നതാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തിറക്കിയിരിക്കുന്ന മാർഗനിർദ്ദേശം.

ചായ, കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. നിർദ്ദേശ പ്രകാരം, ദിവസം 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കാൻ പാടില്ല. 150 മില്ലിലിറ്റർ കോഫിയിൽ 80 മുതൽ 120 മില്ലിഗ്രാം കഫീൻ ആണ് ഉണ്ടാവുക.

അതേസമയം, ഇൻസ്‌റ്റന്റ് കോഫി ആണെങ്കിൽ 50-65 മില്ലിഗ്രാം, ചായയിൽ 30-65 മില്ലിഗ്രാം എന്നീ അളവുകളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായ കാപ്പി ഉപയോഗം ഉയർന്ന രക്‌തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകുമെന്നാണ് റിപ്പോർട്.

ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരുമണിക്കൂർ നേരത്തേക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുത്. ശരീരത്തിൽ അയണിന്റെ കുറവ് വരാതിരിക്കാനും അനീമിയ തടയാനുമാണ് ഇങ്ങനെ ചെയ്യുന്നത്. അതേസമയം, പാൽ ചേർക്കാത്ത ചായയാണ് കുടിക്കുന്നതെങ്കിൽ പല ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. രക്‌തചംക്രമണം വർധിപ്പിക്കുകയും വയറിലെ അർബുദം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.

ചായയും കാപ്പിയും കുറയ്‌ക്കുന്നതിന്റെ ഭാഗമായി ധാരാളം പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കാനാണ് നിർദ്ദേശം. ലീൻ മീറ്റ്, സീഫുഡ് എന്നിവ കഴിക്കാമെങ്കിലും എണ്ണ, മധുരം, ഉപ്പ് എന്നിവയുടെ ഉപയോഗം കുറക്കേണ്ടത് അത്യാവശ്യമാണെന്നും മാർഗരേഖയിൽ പറയുന്നു.

Most Read| ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് റദ്ദാക്കി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE