പട്‌ന: ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് പുലർച്ചെ ഏകദേശം മൂന്നുമണിയോടെയാണ് തീപിടിത്തത്തെ കുറിച്ചുള്ള വിവരം അഗ്‌നിശമന സേനയ്‌ക്ക് ലഭിക്കുന്നത്. ആശുപത്രി കെട്ടിടത്തിലുടനീളം കനത്ത പുകയും വിഷവാതകവും നിറഞ്ഞത് വലിയ പരിഭ്രാന്തിക്ക് കാരണമായി. 20ലധികം രോഗികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി.
ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ തന്നെ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ആശുപത്രിയിലെ ഐസിയു ഇൻ-ചാർജിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 12ഓളം അഗ്‌നിരക്ഷാ സേനാ യൂണിറ്റുകൾ സ്‌ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രോഗികളെ പുറത്തെത്തിച്ചത്.
Most Read| ‘യുദ്ധം പാടില്ല’; പ്രമേയം പാസാക്കി യുഎസ് പ്രതിനിധിസഭ, ട്രംപിന് കനത്ത തിരിച്ചടി





































