കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; രോഗികളെ മാറ്റി

By Trainee Reporter, Malabar News
fire in Kottayam Medical College
Ajwa Travels

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. കാൻസർ വാർഡിന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. കോട്ടയത്തെയും പരിസര പ്രദേശത്തെയും ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്.

ആശുപത്രിയുടെ മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പടർന്നത്. ആദ്യം ചെറിയ തോതിലായിരുന്നു തീ പടർന്നത്, പിന്നീട് തീ ആളിപ്പടരുകയായിരുന്നു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Most Read: ജിഎസ്‌ടി വിഹിതം; കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിന് വീഴ്‌ചയെന്ന് നിർമല സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE