മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല

By Trainee Reporter, Malabar News
Building fire in Malappuram
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം. ഓട്ടോ സ്‌പെയർ പാർട്‌സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം.

ഇരുനില കെട്ടിടത്തിൽ മുഴുവനായും തീ പടർന്നു പിടിക്കുകയായിരുന്നു. കെട്ടിടം പൂർണമായി കത്തിനശിച്ചു. ആളപായമില്ല. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിൽ ഉണ്ടായിരുന്നതായാണ് തീ ആളിപ്പടരാൻ കാരണം. അഞ്ചു ഫയർഫോഴ്‌സ് യൂണിറ്റ് സ്‌ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.

തീ ഏറെക്കുറെ നിയന്ത്രവിധേയമായിട്ടുണ്ട്. തീപിടിത്തന്റെ നാശനഷ്‌ടം കണക്കാക്കിയിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് അഗ്‌നിശമന സേനയുടെയും പോലീസിന്റെയും വിശദപരിശോധന പിന്നീട് നടക്കും. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്.

Most Read: ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം; കർഷകർ ഇന്ന് സമരപ്പന്തലിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE