കാർ സ്വർണ വ്യാപാരിയുടേത്, നടന്നത് കവർച്ചാ ശ്രമം; പ്രതികൾക്കായി തിരച്ചിൽ

പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ചോര ഒഴുകി കട്ടപിടിച്ച പാടുകളും സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കാറിൽ നിന്ന് പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലുമായിരുന്നു.

By Senior Reporter, Malabar News
Suspicious Car Found in Kannur
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാർ (Image Courtesy: Times Kerala)

കണ്ണൂർ: പരിയാരം പിലാത്തറയിൽ ഒഴിഞ്ഞ സ്‌ഥലത്ത്‌ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ഈ കാർ ഒരു സ്വർണവ്യാപാരിയുടേതാണ്. കവർച്ചാ ശ്രമമാണ് നടന്നതെന്നാണ് സൂചന.

ചോര ഒഴുകി കട്ടപിടിച്ച പാടുകളും സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കാറിൽ നിന്ന് പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെ കുറിച്ചുള്ള സൂചന ലഭിച്ചത്.

മഹാരാഷ്‌ട്ര സ്വദേശിയും തലശ്ശേരിയിൽ സ്വർണ വ്യാപാരം നടത്തുന്ന ആളുമായ അശോക് കുമാറിന്റെ കാറാണ് ഇത്. മഹാരാഷ്‌ട്രയിൽ നിന്ന് അശോക് കുമാറും ഭാര്യയും രണ്ടു മക്കളും ഡ്രൈവറും തലശ്ശേരിയിലേക്ക് വരികയായിരുന്നു. ജില്ലാ അതിർത്തിയായ കാലിക്കടവ് കഴിഞ്ഞപ്പോൾ പിന്തുടർന്നെത്തിയ കാറിലുണ്ടായിരുന്ന സംഘം അശോകിന്റെ കാർ തടഞ്ഞു.

ഇവരെ വലിച്ചിറക്കിയ ശേഷം അക്രമി സംഘം കാറുമായി കടന്നുകളഞ്ഞു. അശോകും കുടുംബവും മറ്റൊരു വാഹനത്തിൽ തലശ്ശേരിയിലേക്ക് പോയി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനടിയെയാണ് രാവിലെ പിലാത്തറയിൽ കാർ കണ്ടെത്തിയത്. കാറിന്റെ മുൻഭാഗം തകർക്കുകയും വസ്‌ത്രങ്ങളും മറ്റും വാരിവലിച്ചു പുറത്തിടുകയും ചെയ്‌ത നിലയിരുന്നു.

കാറിൽ രക്‌തക്കറ ഉണ്ടായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് കാർ കണ്ടത്. ഉടൻ പോലീസിനെ അറിയിച്ചു. സ്വർണക്കടത്തുകാരാണ് കാർ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സ്വർണവും പണവും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അക്രമി സംഘത്തെ തടയുന്നതിനിടെ അശോകിനും ഡ്രൈവർക്കും പരിക്കേറ്റതായാണ് വിവരം. അങ്ങനെയാണ് കാറിൽ രക്‌തക്കറ വന്നത്.

Most Read| ഒടുവിൽ ശരിയായി; സിബിഎസ്ഇ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE