തൃശൂർ: തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. പൊതു ഇടങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹൈക്കോടതിയുടെ ഇടപെടൽ.
രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുസമ്മേളനങ്ങൾ, യോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ എന്നിവയ്ക്ക് ഇനി തേക്കിൻകാട് മൈതാനം വിട്ടുനൽകരുതെന്നാണ് കോടതിയുടെ കർശന നിർദ്ദേശം. ക്ഷേത്രങ്ങളിൽ രാഷ്ട്രീയത്തിന് ഒരു കാര്യവുമില്ലെന്നും രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തരുതെന്ന് മുൻപും ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പല സംഘടനകളും പേര് മാറ്റി രാഷ്ട്രീയ പരിപാടികൾക്കായി ഈ മൈതാനം തുടർന്നും ഉപയോഗിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഹൈക്കോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, ദേവസ്വം വകുപ്പിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും പരിപാടികൾക്കായി മൈതാനം വിട്ടുനൽകുന്നതിൽ തടസമില്ലെന്നും അത് സൗജന്യമായി തന്നെ നൽകാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് സർക്കാർ വകുപ്പുകളുടെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ തുടരും.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി






































