സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം; ദുരൂഹത നീങ്ങി

സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് പോലീസ് അറിയിച്ചു.

By Senior Reporter, Malabar News
Kerala-Police
Representational Image

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് പോലീസ് അറിയിച്ചു.

2006ലും 2015ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു. 2015ൽ പായയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇതിന്റെ ഫോട്ടോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. 38ആം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്‌ത രീതിയിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ രീതിയിൽ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്.

പള്ളിയിലെ മരണ രജിസ്‌റ്റർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ മൃതദേഹം ആരുടെതെന്ന് കണ്ടെത്താനായില്ല. 2006ൽ അടക്കം ചെയ്‌തയാളുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് അവ്യക്‌തത നീങ്ങിയത്. 2015ൽ രക്‌തം ഛർദിച്ച് മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം പായയോടെ കല്ലറയിൽ സംസ്‌കരിക്കുകയായിരുന്നു.

പള്ളിയിൽ 2019ന് ശേഷം സെമിത്തേരി നവീകരിച്ചിരുന്നു. നവീകരണത്തിന് ശേഷം കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകി. പഴയ നമ്പറുകളിൽ പലതിനും മാറ്റം സംഭവിച്ചു. ഇതോടെ, കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പവും നിലനിന്നിരുന്നു.

Most Read| മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE